Tuesday, January 3, 2012

മറവി


മറന്നു ഞാന്‍ എന്നിലെ പൊട്ടിച്ചിരിയും കവിതയും
പിന്നെ എന്റേതായ ലോകവും
മറന്നു ഞാന്‍ എന്നില്‍ അടുക്കാന്‍ മടിക്കുന്ന സ്വപ്നങ്ങളെയും
എനിക്ക് ഭംഗി തരാന്‍ മടിക്കുന്ന നിറങ്ങളെയും
മറന്നു ഞാന്‍ എന്നെ ഞാനാക്കി മാറ്റിയ ഭൂതകാലത്തെയും
എന്നോട് വിട പറഞ്ഞു പോയ അക്ഷരങ്ങളെയും
മറന്നു ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിച്ച സംഗീതത്തെയും
ഞാന്‍ ചവുട്ടിയ കല്പ്പടവുകളെയും
ഞാന്‍ താലോലിച്ച ഒരുപിടി ഓര്‍മകളെയും
ഇപ്പോള്‍ എഴുതാന്‍ അറിയാതെ...
പറയാന്‍ അറിയാതെ.....ഞാന്‍...

3 comments:

  1. നമ്മുടെയൊക്കെ ഈ ഓട്ടത്തിനിടയ്ക്ക്‌ അങ്ങനെ ആയിപോകുന്നു.
    പക്ഷെ അക്ഷരങ്ങള്‍ വിട പറഞ്ഞോ? ഇല്ല. അതുകൊണ്ടല്ലേ ഇപ്പൊ എഴുതിയത്? വരികളില്‍ അസ്വസ്ഥത ഉണ്ട്. 2012 ജനുവരി 1ലെ മാതൃഭുമി പത്രത്തിലെ ഒന്നാം പേജ് "പഞ്ചരത്നങ്ങള്‍" വായിച്ചുവോ? എന്റേതായ ലോകം മറക്കും.

    ReplyDelete
  2. അടുക്കാന്‍ മടിക്കുന്ന സ്വപ്നങ്ങളെയും
    എനിക്ക് ഭംഗി തരാന്‍ മടിക്കുന്ന നിറങ്ങളെയും
    മറന്നു ഞാന്‍ എന്നെ ഞാനാക്കി മാറ്റിയ ഭൂതകാലത്തെയും

    ReplyDelete
  3. ഏകാന്തയാത്രികയുടെ ചുടുനിശ്വാസങ്ങള്‍!!
    കവിതയുറയുന്ന വരികള്‍ക്ക്‌
    ആശസകള്‍..ഹൃദയപൂവ്വം...

    ReplyDelete