Saturday, November 21, 2009

അന്ധതയുടെ നവീന ലോകം

വെള്ളിയാഴ്ച ഓഫീസില്‍ വന്നപ്പോള്‍ ഒരു വീ ഈ ഓ യുടെ അച്ഛന്‍ മരിച്ചു എന്ന ദുഖകരമായ വാര്‍ത്ത‍ അറിഞ്ഞു . ഉടന്‍ തന്നെ ഞങ്ങള്‍ കുറച് സുഹൃത്തുക്കള്‍ ഓഫീസ് ജീപ്പില്‍ പുറപ്പെട്ടു. മരണ വീട്ടിലെ തിരക്ക് സ്വയം മനസിലാക്കി അധിക സമയം നിന്നു അവര്‍ക്ക്‌ ബുധിമുട്ടുണ്ടാക്കാതെ ഞങ്ങള്‍ മടങ്ങി . വരുന്ന വഴിക്ക് നങ്ങളുടെ ഡ്രൈവര്‍ സുഹൃത്ത് -( "അദ്ദേഹത്തെ എന്റെ സഹോദരന്ടെ പേരായ ബിജു എന്ന് വിളിക്കട്ടെ . ) പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി . റോഡിന്‍റെ നടുക്കായി കാഴ്ചയില്ലാതെ ഒരു വ്യക്തി . തോളത്തു അല്പം മുഷിഞ്ഞു എന്ന് തോന്നിപ്പിക്കുന്നതും നിറങ്ങളുടെ ചിത്രപ്പണികള്‍ ഇല്ലാത്തതുമായ സഞ്ചി . കറുത്ത കൂളിംഗ് ഗ്ലാസും കയ്യില്‍ സാധാരണ അന്ധന്മാരുടെ കയ്യില്‍ ഉള്ളത് പോലെ തന്നെ മടക്കി എടുക്കാന്‍ പറ്റുന്ന വടിയുമുണ്ട്. ബിജു ചോദിച്ചു " നിങ്ങള്ക്ക് എങ്ങോട്ടാ ഏട്ടാ പോകേണ്ടത് ." ഞാന്‍ ഹേമാംബിക സ്കൂളിലീക്കാ എന്ന് മറുപടി. (ഡ്രൈവറുടെ സന്മനസിന്നു മുന്നില്‍ തല കുനിക്കട്ടെ) " ശെരി വണ്ടിയില്‍ കയറൂ . ഞങ്ങള്‍ കുറച്ചു പേര്‍ വണ്ടിയില്‍ ഉണ്ട് . എന്തായാലും താങ്കളെ സ്കൂളില്‍ എത്തിച്ചിട്ടെ ഞങ്ങള്‍ പോകൂ ." ബിജു പറഞ്ഞു .
ഉടനെ ആ സുഹൃത്ത് വടി മടക്കി സങ്ങിയില്‍ വച്ചു തപ്പിത്തടഞ്ഞു ജീപ്പില്‍ കയറി. " നിങ്ങള്ക്ക് എന്താ പണി ?" ഞങ്ങളില്‍ ഒരാള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ രംഗത്തെത്തി . ഞാന്‍ സ്കൂളില്‍ പോയി പേന വിറ്റു ജീവിക്കുന്നു. ഇപ്പോള്‍ ഇവിടെയും . അടുത്ത ചോദ്യം. ഹെഹമംബിക സ്കൂള്‍ എവിടെയാണെന്ന് ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ? . അദ്ദേഹത്തിന്റെ മറുപടി - ചോദിച്ചു. കുറെ നേരമായി നടക്കുന്നു. വഴി തെറ്റിയിട്ടുണ്ടാകും. പിന്നെ കുറച് സമയം നിശബ്ദത. അദ്ദേഹത്തോട് യാത്ര പറഞ്ഞു വണ്ടി തിരിയുമ്പോള്‍ ഞാന്‍ മാത്രം ബാക്കി കഥയ്ക്ക്‌ വേണ്ടി തല നീട്ടി . സ്കൂളിന്റെ ഗേറ്റ് കടന്നു എവിടെക്കാ പോവേണ്ടത് ആരോടാ ചോദിക്കേണ്ടത്‌ എന്നറിയാതെ ആ മനുഷ്യന്‍ വിഷമിക്കുന്നു. എന്നാല്‍ അന്ധനന്നെന്നു ചിന്തിക്കാതെ ആരോ വഴിപോക്കന്‍ ശല്യപ്പെടുത്താന്‍ വന്നിരിക്കുന്നു എന്ന മട്ടില്‍ കുറച് അകലെ അദ്ദേഹത്തെ ദേഷ്യഭാവത്തില്‍ നോക്കി നില്ക്കുന്ന രണ്ടു സ്കൂള്‍ ജീവനക്കാരെ കണ്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നിയില്ല കാരണം ഞാന്‍ അവരില്‍ നിന്നും വ്യത്യസ്തയാണോ ?