Tuesday, January 3, 2012

മറവി


മറന്നു ഞാന്‍ എന്നിലെ പൊട്ടിച്ചിരിയും കവിതയും
പിന്നെ എന്റേതായ ലോകവും
മറന്നു ഞാന്‍ എന്നില്‍ അടുക്കാന്‍ മടിക്കുന്ന സ്വപ്നങ്ങളെയും
എനിക്ക് ഭംഗി തരാന്‍ മടിക്കുന്ന നിറങ്ങളെയും
മറന്നു ഞാന്‍ എന്നെ ഞാനാക്കി മാറ്റിയ ഭൂതകാലത്തെയും
എന്നോട് വിട പറഞ്ഞു പോയ അക്ഷരങ്ങളെയും
മറന്നു ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിച്ച സംഗീതത്തെയും
ഞാന്‍ ചവുട്ടിയ കല്പ്പടവുകളെയും
ഞാന്‍ താലോലിച്ച ഒരുപിടി ഓര്‍മകളെയും
ഇപ്പോള്‍ എഴുതാന്‍ അറിയാതെ...
പറയാന്‍ അറിയാതെ.....ഞാന്‍...

Friday, November 18, 2011


അപ്പൂപ്പന്താടി
പോരുതതിനും പൊരുത്തക്കെടുകള്‍ക്കും ഇടയിലെ
കൂരിരുട്ടില്‍ ഒരു മിന്നല്‍ പിണര്‍ പോലെ
പിറന്നു വീഴ്നൊരു അപ്പൂപ്പന്താടി.
കാറ്റിന്റെ
കൈകളില്‍ ഊഞ്ഞാലാടിയും
കിളികളൂടോപ്പം കൊണ്ജിയും പാടിയും
മഴ നനയാതെ വെയിലത്ത് തളരാതെ
ചിരിപ്പിച്ചും ചിന്തിപിച്ചും ദൂരെ ദൂരെ പറന്നങ്ങനെ .....
കൈക്കുള്ളില്‍ ഒതുങ്ങിയും പിടി വിട്ടാല്‍ പൊങ്ങിയും
പൂവിലും പുല്ലിലും പൂമ്പാറ്റയെ പോലെ
ഇന്നലെയുടെ നഷ്ടങ്ങള്‍ ഓര്‍ക്കാതെ
നാളെയുടെ ആശങ്കയില്ലാതെ
സുഖദുഖങ്ങളുടെ അതിര്‍ വരമ്പിലൂടെ
ദൂരെ ദൂരെ പറന്നങ്ങനെ........

Friday, February 19, 2010

നഷ്ട പ്രണയം


ആദ്യമായി കണ്ടപ്പോള്‍
പറയാന്‍ വാക്കുകളുണ്ടായില്ല
വാക്കുകളുണ്ടായപ്പോള്‍ അവളില്‍
കണ്ണ്‍നീരായോഴുകി.

പല തവണ വിളിച്ചപ്പോള്‍
വാതില്‍ തുറക്കാന്‍ അവള്‍ ശങ്കിച്ചു
തിരിച്ചു വിളിക്കുമെന്ന് കരുതിയപ്പോള്‍
അവള്‍ക്കു കാത്തിരിക്കേണ്ടി വന്നു.

മിഴികളില്‍ പ്രേമം കണ്ടപ്പോള്‍
മനപ്പൂര്‍വം അവള്‍ കണ്ണടച്ചു
കാണുവാന്‍ ആഗ്രഹിച്ചപ്പോള്‍
മുന്‍പില്‍ ശൂന്യത മാത്രം.

മനസ്സില്‍ അവന്‍ നട്ട് വളര്‍ത്തിയ
പ്രണയത്തിന്‍ വൃക്ഷം
പൂവുകള്‍ വിടര്തിയപ്പോള്‍
ദേശാടന പക്ഷി പറന്നു അകന്നിരുന്നു.

ഒരു മാത്ര തോന്നിയ പ്രണയം
അവന്‍ പറഞ്ഞിരുന്നുവെന്‍കില്‍ .....................................






Thursday, December 17, 2009

പ്രണയത്തിന്റെ നിറം


ഇന്നലെ ഓഫീസിലേക്ക് പോകാന് കയറിയ ബസ്സില്‍ ഗുരുവയൂരപ്പന്ടെ
ഫോട്ടോ ഉണ്ടായിരുന്നു. ഞങ്ങളങ്ങനെ കണ്ണുകളില്‍ കൂടി
സംസാരിച്ചിരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി കയറി
മുടിയില്‍ ചുവന്ന റോസ് ഉണ്ട്. സ്റ്റെപ്പ് കയറി കഴിഞ്ഞപ്പോള്‍ പൂവ്
താഴെ വീണു. ബസ്സില്‍ തിരക്ക് ഇല്ലായിരുന്നു. എന്റെ അടുത്ത് നന്നേ
വയസ്സായ സ്ത്രീയും അവരുടെ മടിയില്‍ ചെറിയ പെണ്‍കുട്ടിയും ഉണ്ട്. .
അവരുടെ പുറത്തു കൂടി കൈ നീട്ടി പൂവ് എടുക്കാന്‍ എനിക്ക് പറ്റില്ല. കണ്ടക്ടറും എടുത്തില്ല. അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ സ്ത്രീയുടെ ചെരുപ്പില്‍ നിന്നും കഷ്ട്ടിച്ചു രക്ഷപെട്ട പൂവിനെ കണ്ടിട്ട് ഗുരുവായൂരപ്പനോട് ഒന്നു സഹായിക്കെന്റ്റെ കണ്ണാ എന്ന് പറഞ്ഞു. അപ്പോളേക്കും കിളി (ക്ലീനെര്‍) അത് എടുത്തു. കിളി പെട്ടു. ചുവന്ന പൂവ് യുവതിക്ക് കൊടുക്കാന്‍ പറ്റുമോ..... എന്ന് വിച്ചരിചിട്ടെന്നോണം "നായര് പുലിവാല് പിടിച്ചത് പോലെ" നിന്നു. ഒടുവില്‍ എന്റെ മുന്‍ സീറ്റിലിരുന്ന ചെറിയ പെണ്‍കുട്ടിയുടെ നേരെ നീട്ടി. അതിന്റെ തല ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടി. വേണ്ടെങ്കില്‍ വേണ്ട. കിളി ഒരു നിമിഷം ആലോചിച്ചിട്ട് എന്റെ അടുത്തിരുന്ന കുട്ടിയുടെ നേരെ പൂവ് നീട്ടി. .ആ കുഞ്ഞിനു സന്തോഷമായി. അങനെ കിളിയും സ്വതന്ത്രനായി.....,,,,അല്ല! .ഈ ചുവന്ന പൂവ് പെണ്‍കുട്ടിക്ക് കൊടുത്താല്‍ എന്താ കുഴപ്പം.പൂവുകള്‍ പ്രകൃതിയുടെ സൌന്തര്യമല്ലേ . ഞാന്‍ നിന്നെ പ്രേമിക്കുന്നു.....എന്ന് പറയാന്‍ റോസ് പൂവോ.. വെള്ള പൂവോ.. ഒക്കെ പോരെ.അങ്ങനെ ഒരു നിയമം ആരോ പറഞ്ഞു അല്ലാതെ പ്രകൃതി പറഞ്ഞിട്ടില്ലല്ലോ. പ്രണയത്തിനു നിറം ഉണ്ടോ.............?

Thursday, December 3, 2009

മനസ്സ്

ഏകാന്തത നഷ്ട്ടപെട്ട തപോവനമാണ് മനസ്സ്

അത് ചുമക്കുന്നവര്‍ എന്നും ദുഖിതര്‍

നിലത്തു വയ്ക്കാന്‍ ശ്രേമിക്കുന്നവര്‍ വിഡ്ഢികള്‍

മറുകര കണ്ടവര്‍ ജ്ഞാനികള്‍

വികൃതി കൂട്ടുന്ന പൈക്കിടാവാണ്ണ്‍ മനസ്

അടക്കി നിര്‍ത്താന്‍ ശ്രേമിക്കുന്നവര്‍ ദുഖിതര്‍

അതിനെ അടിച്ചമാര്‍തുന്നവര്‍ വിഡ്ഢികള്‍

സ്നേഹത്താല്‍ ബന്ദിക്കുന്നവര്‍ ജ്ഞാനികള്‍

വീണ്ടുമൊരു ഗീതോപദേശം പുനര്‍ജനിക്കണം

മനസാകുന്ന ചക്ര വ്യുഹത്തെ മറികടക്കുവാന്‍

അര്‍ജുനനെ പോലെ ഒരു ശിഷ്യനും

കൃഷ്ണനെ പോലെ ഒരു ഗുരുവും .


Saturday, November 21, 2009

അന്ധതയുടെ നവീന ലോകം

വെള്ളിയാഴ്ച ഓഫീസില്‍ വന്നപ്പോള്‍ ഒരു വീ ഈ ഓ യുടെ അച്ഛന്‍ മരിച്ചു എന്ന ദുഖകരമായ വാര്‍ത്ത‍ അറിഞ്ഞു . ഉടന്‍ തന്നെ ഞങ്ങള്‍ കുറച് സുഹൃത്തുക്കള്‍ ഓഫീസ് ജീപ്പില്‍ പുറപ്പെട്ടു. മരണ വീട്ടിലെ തിരക്ക് സ്വയം മനസിലാക്കി അധിക സമയം നിന്നു അവര്‍ക്ക്‌ ബുധിമുട്ടുണ്ടാക്കാതെ ഞങ്ങള്‍ മടങ്ങി . വരുന്ന വഴിക്ക് നങ്ങളുടെ ഡ്രൈവര്‍ സുഹൃത്ത് -( "അദ്ദേഹത്തെ എന്റെ സഹോദരന്ടെ പേരായ ബിജു എന്ന് വിളിക്കട്ടെ . ) പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി . റോഡിന്‍റെ നടുക്കായി കാഴ്ചയില്ലാതെ ഒരു വ്യക്തി . തോളത്തു അല്പം മുഷിഞ്ഞു എന്ന് തോന്നിപ്പിക്കുന്നതും നിറങ്ങളുടെ ചിത്രപ്പണികള്‍ ഇല്ലാത്തതുമായ സഞ്ചി . കറുത്ത കൂളിംഗ് ഗ്ലാസും കയ്യില്‍ സാധാരണ അന്ധന്മാരുടെ കയ്യില്‍ ഉള്ളത് പോലെ തന്നെ മടക്കി എടുക്കാന്‍ പറ്റുന്ന വടിയുമുണ്ട്. ബിജു ചോദിച്ചു " നിങ്ങള്ക്ക് എങ്ങോട്ടാ ഏട്ടാ പോകേണ്ടത് ." ഞാന്‍ ഹേമാംബിക സ്കൂളിലീക്കാ എന്ന് മറുപടി. (ഡ്രൈവറുടെ സന്മനസിന്നു മുന്നില്‍ തല കുനിക്കട്ടെ) " ശെരി വണ്ടിയില്‍ കയറൂ . ഞങ്ങള്‍ കുറച്ചു പേര്‍ വണ്ടിയില്‍ ഉണ്ട് . എന്തായാലും താങ്കളെ സ്കൂളില്‍ എത്തിച്ചിട്ടെ ഞങ്ങള്‍ പോകൂ ." ബിജു പറഞ്ഞു .
ഉടനെ ആ സുഹൃത്ത് വടി മടക്കി സങ്ങിയില്‍ വച്ചു തപ്പിത്തടഞ്ഞു ജീപ്പില്‍ കയറി. " നിങ്ങള്ക്ക് എന്താ പണി ?" ഞങ്ങളില്‍ ഒരാള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ രംഗത്തെത്തി . ഞാന്‍ സ്കൂളില്‍ പോയി പേന വിറ്റു ജീവിക്കുന്നു. ഇപ്പോള്‍ ഇവിടെയും . അടുത്ത ചോദ്യം. ഹെഹമംബിക സ്കൂള്‍ എവിടെയാണെന്ന് ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ? . അദ്ദേഹത്തിന്റെ മറുപടി - ചോദിച്ചു. കുറെ നേരമായി നടക്കുന്നു. വഴി തെറ്റിയിട്ടുണ്ടാകും. പിന്നെ കുറച് സമയം നിശബ്ദത. അദ്ദേഹത്തോട് യാത്ര പറഞ്ഞു വണ്ടി തിരിയുമ്പോള്‍ ഞാന്‍ മാത്രം ബാക്കി കഥയ്ക്ക്‌ വേണ്ടി തല നീട്ടി . സ്കൂളിന്റെ ഗേറ്റ് കടന്നു എവിടെക്കാ പോവേണ്ടത് ആരോടാ ചോദിക്കേണ്ടത്‌ എന്നറിയാതെ ആ മനുഷ്യന്‍ വിഷമിക്കുന്നു. എന്നാല്‍ അന്ധനന്നെന്നു ചിന്തിക്കാതെ ആരോ വഴിപോക്കന്‍ ശല്യപ്പെടുത്താന്‍ വന്നിരിക്കുന്നു എന്ന മട്ടില്‍ കുറച് അകലെ അദ്ദേഹത്തെ ദേഷ്യഭാവത്തില്‍ നോക്കി നില്ക്കുന്ന രണ്ടു സ്കൂള്‍ ജീവനക്കാരെ കണ്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നിയില്ല കാരണം ഞാന്‍ അവരില്‍ നിന്നും വ്യത്യസ്തയാണോ ?

Saturday, August 29, 2009

Ezuthan maranath

kurach sahityam ezuthan enn thonni. Office il thirak ella. manasil enthakkayo orthu vachu. onam etharayille. pakshe maveliyeyum vamananeyum onapoovine kurichum arum onnum parayunnila. saree, onam kit, free ayi kittunna sadanagal , mela , bonus, allowance ethokke ann onathine kurichulla varthamanangal. nattil ponam. amma, achan ,ettande kudumbam , ammumma avare okke kand visheshangal parayanam. onam kazhingal makanu pareeksha ann.
enthayalum manasil guruvayoor pokumbozhulla pratheethi ann onam varumbol. ellavarudeyum ee santhosham kanumbol thanne manasil onasadya unda pole.