Thursday, December 17, 2009

പ്രണയത്തിന്റെ നിറം


ഇന്നലെ ഓഫീസിലേക്ക് പോകാന് കയറിയ ബസ്സില്‍ ഗുരുവയൂരപ്പന്ടെ
ഫോട്ടോ ഉണ്ടായിരുന്നു. ഞങ്ങളങ്ങനെ കണ്ണുകളില്‍ കൂടി
സംസാരിച്ചിരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി കയറി
മുടിയില്‍ ചുവന്ന റോസ് ഉണ്ട്. സ്റ്റെപ്പ് കയറി കഴിഞ്ഞപ്പോള്‍ പൂവ്
താഴെ വീണു. ബസ്സില്‍ തിരക്ക് ഇല്ലായിരുന്നു. എന്റെ അടുത്ത് നന്നേ
വയസ്സായ സ്ത്രീയും അവരുടെ മടിയില്‍ ചെറിയ പെണ്‍കുട്ടിയും ഉണ്ട്. .
അവരുടെ പുറത്തു കൂടി കൈ നീട്ടി പൂവ് എടുക്കാന്‍ എനിക്ക് പറ്റില്ല. കണ്ടക്ടറും എടുത്തില്ല. അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ സ്ത്രീയുടെ ചെരുപ്പില്‍ നിന്നും കഷ്ട്ടിച്ചു രക്ഷപെട്ട പൂവിനെ കണ്ടിട്ട് ഗുരുവായൂരപ്പനോട് ഒന്നു സഹായിക്കെന്റ്റെ കണ്ണാ എന്ന് പറഞ്ഞു. അപ്പോളേക്കും കിളി (ക്ലീനെര്‍) അത് എടുത്തു. കിളി പെട്ടു. ചുവന്ന പൂവ് യുവതിക്ക് കൊടുക്കാന്‍ പറ്റുമോ..... എന്ന് വിച്ചരിചിട്ടെന്നോണം "നായര് പുലിവാല് പിടിച്ചത് പോലെ" നിന്നു. ഒടുവില്‍ എന്റെ മുന്‍ സീറ്റിലിരുന്ന ചെറിയ പെണ്‍കുട്ടിയുടെ നേരെ നീട്ടി. അതിന്റെ തല ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടി. വേണ്ടെങ്കില്‍ വേണ്ട. കിളി ഒരു നിമിഷം ആലോചിച്ചിട്ട് എന്റെ അടുത്തിരുന്ന കുട്ടിയുടെ നേരെ പൂവ് നീട്ടി. .ആ കുഞ്ഞിനു സന്തോഷമായി. അങനെ കിളിയും സ്വതന്ത്രനായി.....,,,,അല്ല! .ഈ ചുവന്ന പൂവ് പെണ്‍കുട്ടിക്ക് കൊടുത്താല്‍ എന്താ കുഴപ്പം.പൂവുകള്‍ പ്രകൃതിയുടെ സൌന്തര്യമല്ലേ . ഞാന്‍ നിന്നെ പ്രേമിക്കുന്നു.....എന്ന് പറയാന്‍ റോസ് പൂവോ.. വെള്ള പൂവോ.. ഒക്കെ പോരെ.അങ്ങനെ ഒരു നിയമം ആരോ പറഞ്ഞു അല്ലാതെ പ്രകൃതി പറഞ്ഞിട്ടില്ലല്ലോ. പ്രണയത്തിനു നിറം ഉണ്ടോ.............?

Thursday, December 3, 2009

മനസ്സ്

ഏകാന്തത നഷ്ട്ടപെട്ട തപോവനമാണ് മനസ്സ്

അത് ചുമക്കുന്നവര്‍ എന്നും ദുഖിതര്‍

നിലത്തു വയ്ക്കാന്‍ ശ്രേമിക്കുന്നവര്‍ വിഡ്ഢികള്‍

മറുകര കണ്ടവര്‍ ജ്ഞാനികള്‍

വികൃതി കൂട്ടുന്ന പൈക്കിടാവാണ്ണ്‍ മനസ്

അടക്കി നിര്‍ത്താന്‍ ശ്രേമിക്കുന്നവര്‍ ദുഖിതര്‍

അതിനെ അടിച്ചമാര്‍തുന്നവര്‍ വിഡ്ഢികള്‍

സ്നേഹത്താല്‍ ബന്ദിക്കുന്നവര്‍ ജ്ഞാനികള്‍

വീണ്ടുമൊരു ഗീതോപദേശം പുനര്‍ജനിക്കണം

മനസാകുന്ന ചക്ര വ്യുഹത്തെ മറികടക്കുവാന്‍

അര്‍ജുനനെ പോലെ ഒരു ശിഷ്യനും

കൃഷ്ണനെ പോലെ ഒരു ഗുരുവും .