Friday, November 18, 2011


അപ്പൂപ്പന്താടി
പോരുതതിനും പൊരുത്തക്കെടുകള്‍ക്കും ഇടയിലെ
കൂരിരുട്ടില്‍ ഒരു മിന്നല്‍ പിണര്‍ പോലെ
പിറന്നു വീഴ്നൊരു അപ്പൂപ്പന്താടി.
കാറ്റിന്റെ
കൈകളില്‍ ഊഞ്ഞാലാടിയും
കിളികളൂടോപ്പം കൊണ്ജിയും പാടിയും
മഴ നനയാതെ വെയിലത്ത് തളരാതെ
ചിരിപ്പിച്ചും ചിന്തിപിച്ചും ദൂരെ ദൂരെ പറന്നങ്ങനെ .....
കൈക്കുള്ളില്‍ ഒതുങ്ങിയും പിടി വിട്ടാല്‍ പൊങ്ങിയും
പൂവിലും പുല്ലിലും പൂമ്പാറ്റയെ പോലെ
ഇന്നലെയുടെ നഷ്ടങ്ങള്‍ ഓര്‍ക്കാതെ
നാളെയുടെ ആശങ്കയില്ലാതെ
സുഖദുഖങ്ങളുടെ അതിര്‍ വരമ്പിലൂടെ
ദൂരെ ദൂരെ പറന്നങ്ങനെ........

3 comments:

  1. അപ്പുപ്പന്താടി കാണുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം കവിതയിലെ വരികള്‍ വായിച്ചപ്പോള്‍ തോന്നി ........ നല്ല വരികള്‍ ..

    all the best!!!!!!!!

    ReplyDelete
  2. പൊരുത്തത്തിന്റെയും പൊരുത്തക്കേടിന്റെയും കൂരിരുട്ടില്‍ ഒരു മിന്നല്‍ പിണരായി അപ്പൂപ്പന്താടിയെ കണ്ടല്ലോ. അത് നല്ലതല്ലേ. അങ്ങ് പൊങ്ങി പറക്കുക. എന്തായാലും ബ്ലോഗ്‌ അപ്പൂപ്പന്‍ താടി പോലെ പൊങ്ങി വന്നതില്‍ സന്തോഷം.

    ReplyDelete
  3. സുഖദുഖങ്ങളുടെ അതിര്‍ വരമ്പിലൂടെ
    ചിരിപ്പിച്ചും ചിന്തിപിച്ചും
    കൈക്കുള്ളില്‍ ഒതുങ്ങിയും
    പൂവിലും പുല്ലിലും പൂമ്പാറ്റയെ പോലെ
    അപ്പൂപ്പന്താടി. മനോഹരം...ആശം സകൾ

    ReplyDelete