Friday, February 19, 2010

നഷ്ട പ്രണയം


ആദ്യമായി കണ്ടപ്പോള്‍
പറയാന്‍ വാക്കുകളുണ്ടായില്ല
വാക്കുകളുണ്ടായപ്പോള്‍ അവളില്‍
കണ്ണ്‍നീരായോഴുകി.

പല തവണ വിളിച്ചപ്പോള്‍
വാതില്‍ തുറക്കാന്‍ അവള്‍ ശങ്കിച്ചു
തിരിച്ചു വിളിക്കുമെന്ന് കരുതിയപ്പോള്‍
അവള്‍ക്കു കാത്തിരിക്കേണ്ടി വന്നു.

മിഴികളില്‍ പ്രേമം കണ്ടപ്പോള്‍
മനപ്പൂര്‍വം അവള്‍ കണ്ണടച്ചു
കാണുവാന്‍ ആഗ്രഹിച്ചപ്പോള്‍
മുന്‍പില്‍ ശൂന്യത മാത്രം.

മനസ്സില്‍ അവന്‍ നട്ട് വളര്‍ത്തിയ
പ്രണയത്തിന്‍ വൃക്ഷം
പൂവുകള്‍ വിടര്തിയപ്പോള്‍
ദേശാടന പക്ഷി പറന്നു അകന്നിരുന്നു.

ഒരു മാത്ര തോന്നിയ പ്രണയം
അവന്‍ പറഞ്ഞിരുന്നുവെന്‍കില്‍ .....................................






17 comments:

  1. പ്രണയം കണ്ടപ്പോള്‍ കണ്ണടച്ചു.
    കാണാന്‍ കൊതിച്ചപ്പോള്‍ ശൂന്യതയും.
    പറയാനും വയ്യ. പറയാതിനി വയ്യ എന്ന അവസ്ഥ പോലെ.
    നല്ല ചിത്രം. കവിതയും കൊള്ളാം.

    ReplyDelete
  2. ഒരു മാത്ര തോന്നിയ പ്രണയം
    അവന്‍ പറഞ്ഞിരുന്നുവെന്‍കില്‍ .....................................

    ReplyDelete
  3. വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല, മിഴികളില്‍ പ്രേമം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു... അവന്‍ പറന്നകലാതെന്തു ചെയ്യും!

    ReplyDelete
  4. "മിഴികളില്‍ പ്രേമം കണ്ടപ്പോള്‍ മനപ്പൂര്‍വം അവള്‍ കണ്ണടച്ചുകാണുവാന്‍ ആഗ്രഹിച്ചപ്പോള്‍ മുന്‍പില്‍ ശൂന്യത മാത്രം. " നല്ല വരികള്‍ ...................... നഷ്ട പെട്ടത് ഓര്‍ത്തു വിഷമിക്കരുത് !!!!!!!!!! നഷ്ടപെട്ടതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക ... വിജയം സുനിചിതം ??????????

    ReplyDelete
  5. ഒരു മാത്ര തോന്നിയ പ്രണയം

    അവന്‍ പറഞ്ഞിരുന്നുവെന്‍കില്‍... ?? പറ എന്ത് ചെയ്യുമായിരുന്നു?

    ReplyDelete
  6. പ്രണയത്തേ ഞാന്‍ വെറുത്തു തുടങ്ങിയോ ?

    ReplyDelete
  7. കൊള്ളാം ആശംസകള്‍....

    ReplyDelete
  8. ഒരു മാത്ര തോന്നിയ പ്രണയം
    അവന്‍ പറഞ്ഞിരുന്നുവെന്‍കില്‍ .....................................

    ReplyDelete
  9. ദേശാടന പക്ഷി പറന്നു അകന്നിരുന്നു.

    ഒരു പക്ഷെ ഇനിയും തിരിച്ചു വരും. ആശംസകൾ

    ReplyDelete
  10. രണ്ടുപേർ ഉരിയാടിയാൽ പ്രണയവൃക്ഷം തളിർക്കുമോ?
    മുഖാമുഖം നോക്കിയിരുന്നാൽ പ്രണയം ചുരക്കുമോ?
    ഒന്നുമേ പറയാതെ പൂവിടില്ലേ പ്രണയം?
    പ്രണയത്തെ തണൽമരത്താൽ പൊതിഞ്ഞതിൻ
    കീഴിലുറങ്ങാൻ കിടക്കാമോ?
    അല്ല എന്താണീ പ്രണയം?

    കവിതയിലെ സന്ദിഗ്ദ്ധത തിരിച്ചറിയപ്പെടുന്നുണ്ട്.

    ReplyDelete
  11. പുതിയ പോസ്റ്റ് നോക്കി ഇറങ്ങിയതാ...

    ആശംസകള്‍

    ReplyDelete
  12. പ്രണയത്തിനു അങ്ങനെയും ഒരു കുഴപ്പം ഉണ്ട്.
    വേണ്ടപ്പോള്‍ വേണ്ടത് വരത്തില്ല...

    ReplyDelete
  13. ഞാൻ മുട്ടുകുത്താൻ വന്നപ്പോൾ അങ്ങ് വാതിൽ അടച്ചുകളഞ്ഞു എന്ന് രാജലക്ഷ്മിയുടെ മാപ്പ് എന്ന കഥയിൽ പോൾ.

    ReplyDelete
  14. ഒരു വർഷം ഒരു പോസ്റ്റോ, മയിൽ‌പ്പീലീ എന്താ ഇത്?

    ReplyDelete