Thursday, December 3, 2009

മനസ്സ്

ഏകാന്തത നഷ്ട്ടപെട്ട തപോവനമാണ് മനസ്സ്

അത് ചുമക്കുന്നവര്‍ എന്നും ദുഖിതര്‍

നിലത്തു വയ്ക്കാന്‍ ശ്രേമിക്കുന്നവര്‍ വിഡ്ഢികള്‍

മറുകര കണ്ടവര്‍ ജ്ഞാനികള്‍

വികൃതി കൂട്ടുന്ന പൈക്കിടാവാണ്ണ്‍ മനസ്

അടക്കി നിര്‍ത്താന്‍ ശ്രേമിക്കുന്നവര്‍ ദുഖിതര്‍

അതിനെ അടിച്ചമാര്‍തുന്നവര്‍ വിഡ്ഢികള്‍

സ്നേഹത്താല്‍ ബന്ദിക്കുന്നവര്‍ ജ്ഞാനികള്‍

വീണ്ടുമൊരു ഗീതോപദേശം പുനര്‍ജനിക്കണം

മനസാകുന്ന ചക്ര വ്യുഹത്തെ മറികടക്കുവാന്‍

അര്‍ജുനനെ പോലെ ഒരു ശിഷ്യനും

കൃഷ്ണനെ പോലെ ഒരു ഗുരുവും .


7 comments:

  1. വളരെ ഇഷ്ടപ്പെട്ടു. നല്ല ചിന്ത. ആര്‍ക്കും പിടികൊടുക്കാതെ വഴുതി മാറുന്ന മനസ്സിനെ സ്നേഹത്താല്‍ തളച്ചിടാം അല്ലെ? ഗീതോപദേശം വീണ്ടും പുനര്‍ജ്ജനിക്കണോ, വീണ്ടും ഒന്നോര്‍ത്തെടുത്താല്‍ പോരെ?

    ReplyDelete
  2. നന്നായിരിക്കുന്നു... മനസ്സിനെകുരിച്ചുള്ള ഭാവന വളരെ മനോഹരം !!!!!!!!!!!!!!!!!!!!!!

    ReplyDelete
  3. ഏകാന്തത നഷ്ട്ടപെട്ട തപോവനമാണ് മനസ്സ്
    അത് ചുമക്കുന്നവര്‍ എന്നും ദുഖിതര്‍

    ആണോ എങ്കിൽ ഞാൻ അതിനെ ഇറക്കി വെച്ചു

    ReplyDelete
  4. മയില്‍പ്പീലീ....
    മനസ്സിനെക്കുറിച്ചുള്ള ചിന്തകള്‍ കൊള്ളാം.
    'ഏകാന്തത നഷ്ട്ടപെട്ട തപോവനമാണ് മനസ്സ്'
    തപോവനങ്ങള്‍ ഏകാന്തവും സ്വസ്ഥവുമായാല്‍ പിന്നെ അവതാരങ്ങള്‍ക്ക് എന്ത് പ്രസക്തി? 'ഇടയ്ക്കുകണ്ണീരുപ്പുപുരട്ടാതെന്തിനു ജീവിത പലഹാരം' എന്നല്ലേ?
    'ബന്ദിക്കുന്നവര്' എന്നത് 'ബന്ധിക്കുന്നവര്‍' എന്നു തിരുത്താന്‍ ‍അപേക്ഷ.

    ആശംസകള്‍

    ReplyDelete
  5. എനിക്കറിയാമ്പാടിേേേേേേല്ല.......................

    ReplyDelete
  6. വളരെ നന്നായിരിയ്ക്കുന്നു

    ReplyDelete