
മറന്നു ഞാന്‍ എന്നിലെ പൊട്ടിച്ചിരിയും കവിതയും
പിന്നെ എന്റേതായ ലോകവും
മറന്നു ഞാന്‍ എന്നില്‍ അടുക്കാന്‍ മടിക്കുന്ന സ്വപ്നങ്ങളെയും
എനിക്ക് ഭംഗി തരാന്‍ മടിക്കുന്ന നിറങ്ങളെയും
മറന്നു ഞാന്‍ എന്നെ ഞാനാക്കി മാറ്റിയ ഭൂതകാലത്തെയും
എന്നോട് വിട പറഞ്ഞു പോയ അക്ഷരങ്ങളെയും
മറന്നു ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിച്ച സംഗീതത്തെയും
ഞാന്‍ ചവുട്ടിയ കല്പ്പടവുകളെയും
ഞാന്‍ താലോലിച്ച ഒരുപിടി ഓര്‍മകളെയും
ഇപ്പോള്‍ എഴുതാന്‍ അറിയാതെ...
പറയാന്‍ അറിയാതെ.....ഞാന്‍...
